Latest NewsKerala

തെറ്റ് തിരുത്തലല്ല, ആവര്‍ത്തിക്കലാണ് സര്‍ക്കാര്‍ നയമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തെറ്റ് തിരുത്തലല്ല, ആവര്‍ത്തിക്കലാണ് സര്‍ക്കാര്‍ നയമെന്നും സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചത് ഇതിന് തെളിവാണെന്നും വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. യൂണിവേഴ്‌സിറ്റി കോളെജ്, പിഎസ് സി വിഷയങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകളും ഉപരോധിച്ച് നടത്തുന്ന സമരത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം പിഎസ്‌സിയിലെയും യൂണിവേഴ്‌സിറ്റികളിലെയും ക്രമക്കേട് സംബന്ധിച്ച കേസിലെ അന്വേഷണങ്ങള്‍ മുഖ്യമന്ത്രി അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കുറ്റങ്ങളെല്ലാം പ്രതിപക്ഷത്തിന്റേയും മാധ്യമങ്ങളുടേയും തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ സെക്രട്ടേറിയേറ്റ് ഉപരോധിച്ച യുഡിഎഫ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button