മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ പ്രതിപക്ഷത്തിന് തിരിച്ചടി നല്‍കി കൊണ്ട് മുതിര്‍ന്ന നേതാവ് ശിവസേനയില്‍ ചേര്‍ന്നു. എന്‍സിപി നേതാവ് സച്ചിന്‍ അഹിര്‍ ശിവസേനയില്‍ ചേര്‍ന്നത്.എന്‍.സി.പിയുടെ മുംബൈ അധ്യക്ഷനായിരുന്നു അദ്ദേഹം.
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മകന്‍ ആദിത്യ താക്കറെ എന്നിവരുടെ സാന്നിധ്യത്തിലാണ് സച്ചിന്‍ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്.
എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്ത മന്ത്രികൂടിയായിരുന്നു സച്ചിന്‍. സച്ചിന്‍ അഹിറിനെ പാര്‍ട്ടിയിലെത്തിച്ചതോടെ മുംബൈയില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാനാകുമെന്നാണ് ശിവസേനയുടെ പ്രതീക്ഷ.
Post Your Comments