ന്യൂഡൽഹി: വിൻഡീസ് പര്യടനം ഒഴിവാക്കി സൈനിക സേവനത്തിനിറങ്ങിയ ധോണിക്ക് കശ്മീർ യൂണിറ്റിൽ പട്രോളിങ് ചുമതല നൽകി. നിലവില്‍ ബെംഗളൂരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനം നടത്തുകയാണ് ധോണി
ധോണി 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി നിലവില്‍ ബംഗളൂരു ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനത്തിലാണ്.
ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി കശ്മീരില്‍ സേവനമനുഷ്ഠിക്കുക. 2011-ലാണ് ധോണിക്ക് ലെഫ്റ്റനന്‍റ് കേണല്‍ പദവി നല്‍കി രാജ്യം ആദരിച്ചത്. കളിക്കളത്തിലെ ‘മിസ്റ്റര്‍ കൂള്‍’ ഇപ്പോള്‍ കശ്മീരിലെ ആര്‍മി യൂണിറ്റില്‍ തിരക്കിലാണ്.
Post Your Comments