മുംബൈ: ചികിത്സയ്ക്കായി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25കാരന്‍ തൂങ്ങിമരിച്ചു. മുംബൈയിലെ വൈല്‍ പാര്‍ലെ ഇര്‍ല പ്രദേശത്തെ അഡ്വാന്‍സ്ഡ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അങ്കിത് റായ് എന്ന ചെറുപ്പക്കാരാനാണ് തൂങ്ങിമരിച്ചത്. ബുധനാഴ്ച രാവിലെ ഇയാളുടെ മൃതദേഹം വാര്‍ഡിലെ വാഷ്റൂമിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുന്‍ കോര്‍പ്പറേറ്ററായ മനോജ് റായിയുടെ മകനാണ് അങ്കിത് എന്നും ഇയാള്‍ വിഷാദരോഗിയായിരുന്നെന്നും പൊലീസ് പറഞ്ഞു. അങ്കിതിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് നാല് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസാധാരണമായാണ് ഇയാള്‍ പെരുമാറിയിരുന്നതെന്നും ജുഹു പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് വാഷ്റൂമിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ അങ്കിതിനെ കണ്ടെത്തിയത്. മതദേഹത്തില്‍ നിന്ന് അത്മഹത്യാകുറിപ്പൊന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Post Your Comments