ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വെസ്റ്റിന്‍ഡീസില്‍ മത്സരത്തിന് പോകാൻ ഒരുങ്ങുമ്പോൾ കശ്മീര്‍ താഴ്വരയില് പെട്രോളിംഗിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ മുൻ ക്യാപ്റ്റനായ ലഫ്നന്റ് കേണല്‍ മഹേന്ദ്രസിംഗ് ധോണി. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 15 വരെ ബറ്റാലിയനൊപ്പം ധോണിയുണ്ടാകും.
106 ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനൊപ്പമാണ് ധോണിയുടെ സൈനിക സേവനം. ഈ യൂണിറ്റ് ഇപ്പോള്‍ കശ്മീരിലെ വിക്ടര്‍ ഫോഴ്സിന്റെ ഭാഗമാണ്. പെട്രോളിംഗ്, ഗാര്‍ഡ് ആന്റ് പോസ്റ്റ് ഡ്യൂട്ടികള്‍ക്കായി സൈന്യത്തിനൊപ്പം ധോണി പോകുമെന്ന് എൻഐഎ റിപ്പോർട്ട് ചെയ്തിരുന്നു.
38 കാരനായ ധോണി ക്ക് 2011 ലാണ് ഓണററി റാങ്കായി ലെഫ്നന്റ് കേണല്‍ പദവി സൈന്യം നല്‍കിയത്. രണ്ടു ലോകകപ്പ് ജേതാക്കളായ ടീമിന്റെ നായകനായ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.ഏകദിനത്തിലും ട്വന്റി20 മത്സരത്തിലും തുടരുന്ന ധോനി വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. മൂന്ന് ട്വന്റി20 മത്സരങ്ങളും ഏകദിനങ്ങളും രണ്ടു ടെസ്റ്റുമാണ് ഇന്ത്യ കരീബിയന്‍ ദ്വീപില്‍ കളിക്കുന്നത്.
Post Your Comments