തിരുവനന്തപുരം: പുതിയ സീസണില്‍ കുതിച്ചുയരാൻ കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്സ്. ഡച്ച് പരിശീലകന് എല്‍കോ ഷാറ്റോരിയെ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ നോര്‍ത്ത് ഈസ്റ്റിന്റെ സൂപ്പര്‍ സ്കോറര്‍ ബാര്‍ത്തലോമിയോ ഒഗുബച്ചയും നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് മലയാളി ഗോളി ടി.പി. രഹ്നേഷും ജംഷഡ്പൂര്‍ എഫ്.സിയില്‍ നിന്ന് മരിയോ അര്‍ക്യൂസ്, സെര്‍ജിയോ സിഡോഞ്ച, ഡല്‍ഹിയില്‍നിന്ന് ജിയാന്നി സുയിര്വലൂണ്, മൗസ്തഫ നിംഗ് എന്നിവരും മഞ്ഞപ്പടയിലേക്ക് എത്തിക്കഴിഞ്ഞു.
2015 ലെ ഐ.എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തിയ ഗോള്‍ കീപ്പറായിരുന്നു രഹ്നേഷ്. കോഴിക്കോട് സ്വദേശിയായ രഹ്നേഷ് ഈസ്റ്റ് ബംഗാള്‍, മുംബയ് ടൈഗേഴ്സ്, ഷില്ലോംഗ് ലാംജാംഗ്, രംഗ്ദാജീദ് യുണൈറ്റഡ് , ഒ.എന്‍.ജി.സി തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.
Post Your Comments