ബെംഗളൂരു: കുമാരസ്വാമി സർക്കാരിന് വിശ്വാസ വോട്ടെടുപ്പ് നഷ്ടപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം കർണാടക നിയമസഭാ സ്പീക്കർ കെ ആർ രമേശ് കുമാർ സർക്കാരിൽ നിന്ന് രാജിവച്ച സ്വതന്ത്ര എംഎൽഎ ആർ ശങ്കറിനെ അയോഗ്യനാക്കി.അതെ സമയം ബിജെപി ഇതുവരെ സർക്കാരുണ്ടാക്കാൻ തിടുക്കം കാട്ടിയിട്ടില്ല.
സ്പീക്കറുടെ നടപടിക്ക് ശേഷം മാത്രമേ ബിജെപിയുടെ തീരുമാനം പുറത്തു വരൂ എന്നാണ് സൂചന. അതെ സമയം സ്പീക്കർ ഇനിയും കാര്യങ്ങൾ വൈകിപ്പിച്ചാൽ സംസ്ഥാനത്തു രാഷ്ട്രപതി ഭരണത്തിന് ബിജെപി ശുപാർശ ചെയ്യുമെന്നാണ് സൂചന.
Post Your Comments