KeralaLatest NewsIndia

ഭൂമി ഇടപാട് ജോയ്സ്ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈ‌എസ്‌പി ജോയ്സിന്റെ ബന്ധുവാണോ എന്ന് കോടതി

കൊച്ചി : കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് ജോയ്സ്ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈഎസ്പി പ്രതിയുടെ പരിചയക്കാരനാണോ എന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.അന്വേഷണ ഉദ്യോഗസ്ഥന്‍ ഇടുക്കി സ്വദേശിയാണോ എന്നും കോടതി ചോദിച്ചു. ഇക്കാര്യം അന്വേഷിച്ച്‌ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ഒരു വര്‍ഷം മുമ്പാണ് പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലുള്ള കൊട്ടക്കമ്പൂരിലെ ഭൂമി വ്യാജരേഖ വഴിയാണ് കൈവശപ്പെടുത്തിയത് എന്നതാണ് ജോയ്‌സിനെതിരായ പരാതി. ജോയ്‌സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്ത് ജോര്‍ജ്, തമിഴ് വംശജരായ ആറുപേരുടെ കൈവശമിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.ജോയ്‌സ് ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടായിരുന്നു മൂന്നാര്‍ ഡിവൈഎസ്പി തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഈ റിപ്പോര്‍ട്ട് കോടതി തള്ളുകയും തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. കേസ് അന്വേഷിക്കാന്‍ മതിയായ രേഖകളില്ലെന്നും പണം നല്‍കിയാണ് ജോയ്‌സിന്റെ പിതാവ് ഭൂമി വാങ്ങിയതെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button