ഗുജറാത്ത്: വാഹനം രജിസ്റ്റർ ചെയ്തപ്പോൾ രാജ്‌കോട്ട് സ്വദേശിയായ ഗോവിന്ദ് പര്‍സാന തന്റെ ഭാഗ്യ നമ്പറായ ഏഴാം നമ്പറിനായി മുടക്കിയത് ലക്ഷങ്ങൾ. തന്റെ ഭാഗ്യ നമ്പറായ ഏഴാം നമ്പറിനായി (GJ 03 LB 0007) 19.01 ലക്ഷം രൂപയാണ് ബില്‍ഡറായ പര്‍സാന ലേലത്തില്‍ ചിലവഴിച്ചത്. ഗുജറാത്തിലെ ആര്‍ടി ഓഫീസില്‍ ഒരു വാഹന നമ്പറിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്ന് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗ അധികൃതരും അറിയിച്ചിട്ടുണ്ട്.
മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍സി 220 ഡി 4മാറ്റിക്ക് എസ്.യു.വി മോഡലിനായാണ് പര്‍സാന ഈ നമ്പര്‍ സ്വന്തമാക്കിയത്. ഏകദേശം 63 ലക്ഷം രൂപയോളം വില വരുന്ന വാഹനമാണിത്.
നമ്പര്‍ 7 ഗുജറാത്തിയില്‍ എഴുതിയാല്‍ അത് ഗണേശ ദൈവത്തെ അടയാളപ്പെടുത്തുന്നു. അതുകൊണ്ടാണ് ഈ നമ്പര്‍ തിരഞ്ഞെടുത്തതെന്ന് പര്‍സാന പറയുന്നു. എന്നാല്‍ നിയമപ്രകാരം നമ്പര്‍ 7 ഗുജറാത്തിയില്‍ നമ്പര്‍ പ്ലേറ്റില്‍ എഴുതാന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments