Latest NewsKerala

മതില്‍ പൊളിച്ച സംഭവം ചോദിച്ചു ; റിട്ട. അധ്യാപകന് ക്രൂര മര്‍ദ്ദനം

തൃശൂര്‍ : വീടിന്റെ മതില്‍ പൊളിച്ച സംഭവം ചോദ്യം ചെയ്‍തതിന് റിട്ട. അധ്യാപകന് ക്രൂര മര്‍ദ്ദനം. എളവള്ളി വാകയില്‍ കുന്നത്തുള്ളി സുഗുണന്‍(78)നെയാണ് പത്തോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. മര്‍ദ്ദനത്തിൽ സുഗുണന്റെ കൈ ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

സുഗുണന്റെ വീട്ടുവളപ്പിലെ മതില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആരോ പൊളിച്ചിരുന്നു. നാട്ടുകാരില്‍ ചിലര്‍ കൂട്ടം ചേര്‍ന്ന് പൊളിച്ചതാവാം ഇതെന്നായിരുന്നു സുഗുണന്റെ സംശയം. റോഡരികില്‍ കൂട്ടം ചേര്‍ന്ന് നിന്നിരുന്ന ചിലരോട് സുഗുണന്‍ ഇക്കാര്യം വ്യക്തമാക്കി. തുടർന്ന് വാക്കുതർക്കമുണ്ടായി.പ്രകോപിതരായ ആളുകൾ സുഗുണനെ മർദ്ദിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നു. സുഗുണനെ നിലത്തേക്ക് വലിച്ചിടുകയും, മുഖത്ത് ആഞ്ഞടിക്കുകയും, കൈ പിന്നിലേക്ക് വലിച്ച്‌ പിടിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ പോലീസിനെ കണ്ട് ചിലർ ഭയന്നോടി. എന്നാൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button