നീലേശ്വരം: കാസര്‍കോട് നീലേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചൂളിക്കുതിരിലെ യു കെ രവി (41) ആണ് മരിച്ചത്. തലയറ്റ് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ മൂലപ്പള്ളി റെയില്‍വേ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
നീലേശ്വരം മാര്‍ക്കറ്റ് ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവറായ രവി കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പുതുക്കൈയിലെ വാടക വീട്ടില്‍ നിന്നും ഓട്ടം പോകാനുണ്ടെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ംരാത്രി നേത്രാവതി എക്സ്പ്രസ് കടന്നുപോയതിനു ശേഷം നാട്ടുകാരാണ് രവിയുടെ മൃതദേഹം കണ്ടത്. ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയന് സി ഐ ടി യുവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷ മൂലപ്പള്ളി എ എല്‍ പി സ്കൂള്‍ പരിസരത്ത് നിര്‍ത്തിയിട്ട നിലയിലാണ്.
ഉച്ചൂളിക്കുതിരിലെ രംഗനാഥന്റെ മകനാണ് രവി. അമ്മ- ജാനകി ഭാര്യ: ശാന്ത. ഏക മകന്: നിരഞ്ജന്. സഹോദരങ്ങള്‍: തമ്പാന്, വിഷ്ണു.
Post Your Comments