തിരുവനന്തപുരം: സൈനികൻ കൊലപ്പെടുത്തിയ രാഖിയുടെ ഓർമ്മകൾ വേദനയോടെ പങ്കുവെക്കുകയാണ് പിതാവ് രാജന്‍.പുത്തന്‍കടയിലെ പഞ്ചായത്ത് വക കടയില്‍ പതിറ്റാണ്ടുകളായി രാജന്‍ തട്ടുകട നടത്തുകയാണ്. രാഖി എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് അച്ഛന്റെ കയ്യിൽനിന്നും അവസാനമായി ഒരു ഗ്ലാസ് പാലുവാങ്ങി കുടിച്ചു. കുട്ടുകാർക്കുള്ള പലഹാരവും അച്ഛന്റെ കയ്യിൽനിന്നു വാങ്ങി ബാഗിലാക്കി. അന്ന് യാത്രപറഞ്ഞിറങ്ങിയ രാഖിയുടെ മൃതദേഹമാണ് ഒരുമാസത്തിന് ശേഷം രാജൻ കാണുന്നത്.
രാഖിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. പിന്നീട് രണ്ടാനമ്മയുടെ തണലിലാണ് മകള്‍ വളര്‍ന്നത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് എറണാകുളത്തെ കമ്പനിയില്‍ രാഖി ജോലിക്ക് പോയത്. ലീവ് കഴിഞ്ഞ് ജോലിക്ക് പോകുമ്പോഴെല്ലാം കടയില്‍ വന്ന് വണ്ടിക്കൂലിക്കുള്ള പണവുമെടുത്ത് പാലും കുടിച്ചാണ് മകള്‍ മടങ്ങുന്നതെന്ന് രാജന്‍ പറഞ്ഞു.
കഴിഞ്ഞ 21-നും അവൾ സന്തോഷത്തോടെയാണ് പോയത്. അവള്‍ക്ക് ഇത്തരത്തിലുള്ള പ്രണയബന്ധം ഉള്ളതായി താന്‍ അറിഞ്ഞിരുന്നില്ലെന്നും പലപ്രാവശ്യം വിവാഹകാര്യം പറയുമ്പോഴും പിന്നീട് മതിയെന്ന് പറഞ്ഞ് അവള്‍ ഒഴിഞ്ഞുമാറിയതായും രാജൻ പറഞ്ഞു.
Post Your Comments