
പാലക്കാട്: സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ മേപ്പറമ്പ് ബിഎംഎം എല്‍പി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
പേഴുങ്കര വടക്കേപറമ്പിലായിരുന്നു അപകടം. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കോട്ടയത്തും സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
Post Your Comments