KeralaLatest News

നിപയെ അതിജീവിച്ച വിദ്യാർത്ഥിക്കും കുടുംബത്തിനും ‘ഭ്രഷ്ട‌് ; സ്വന്തം വീട്ടിലേക്ക‌് മടങ്ങാനായില്ല

കൊച്ചി: നിപയെ അതിജീവിച്ച വിദ്യാർത്ഥിക്കും കുടുംബത്തിനും ‘ഭ്രഷ്ട‌്. ആസ‌്റ്റര്‍ മെഡ‌്സിറ്റി ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയെ ചൊവ്വാഴ‌്ച ഡിസ‌്ചാര്‍ജ‌് ചെയ‌്തെങ്കിലും പറവൂര്‍ തുരുത്തിപ്പുറത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. വീടും ചുറ്റുപാടും മോശമായ രീതിയിൽ കിടക്കുന്നതിനാൽ വൃത്തിയാക്കിയ ശേഷം അവിടേക്ക് പോകാമെന്നാണ് അമ്മയും ബന്ധുക്കളും തീരുമാനിച്ചത്.

തുടർന്ന് സമീപ പ്രദേശത്തുതന്നെ വീട് വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചു. എന്നാൽ നിപ മുമ്പ് വന്നിരുന്നു എന്ന കാരണത്താൽ ആരും വീട് നൽകാൻ തയ്യാറായില്ല.തുടര്‍ന്ന‌് കുടുംബസമേതം ചെറായിയിലെ ബന്ധുവിന്റെ വീട്ടിലേക്കാണ‌് പോയത്.

സമീപത്തുതന്നെ ഒഴിവുള്ള വീടുകളുണ്ടെങ്കിലും നിപാ ഭയത്താല്‍ ആരും തരാന്‍ തയ്യാറല്ല. ബന്ധുക്കള്‍ മുഖേനയും പലഭാഗത്തും വീടന്വേഷിച്ചു. തങ്ങള്‍ക്കാണെന്നറിഞ്ഞപ്പോള്‍ പലരും ഒഴിവുകഴിവു പറഞ്ഞു.  രണ്ടുമാസത്തോളമായി ആശുപത്രിയിലായതിനാല്‍ സ്വന്തം വീടിന്റെ പരിസരം കാടുകയറി. ദേശീയപാതയ‌്ക്ക‌് വേണ്ടിയെടുത്ത സ്ഥലമാണ‌് ചുറ്റും. അവിടം ശുചീകരണമില്ലാതെ മലിനവുമാണ‌്. മകന‌് രോഗം വന്നത‌് പഴംതീനി വവ്വാലില്‍നിന്നാണെന്ന‌് കണ്ടെത്തിയിരുന്നു. രോഗവാഹകരായ വവ്വാലുകളുടെ ആവാസകേന്ദ്രമാണ‌് ഇപ്പോഴും വീടിന്റെ പരിസരം. അതുകൊണ്ടാണ‌് അവിടേക്ക‌് മടങ്ങേണ്ടെന്ന‌് തീരുമാനിച്ചതെന്ന് അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button