മുംബൈ : കഴിഞ്ഞ ദിവസം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങി. സെന്‍സെക്സ് 28 പോയിന്റ് ഉയര്‍ന്ന് 38059ലും നിഫ്റ്റി 10 പോയിന്റ് ഉയർന്നു 11356ലുമായിരുന്നു വ്യാപാരം.
ബജാജ് ഫിനാന്‍സ്, കൊടക് ബാങ്ക്, ഹീറോ മോട്ടോകോപ്, ആക്‌സിസ് ബാങ്ക്, ടിസിഎസ്, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, റിലയന്‍സ്, സണ്‍ ഫാര്‍മ, ഐടിസി, എസ്ബിഐ, ടാറ്റ സ്റ്റീല്‍, മാരുതി, ഇന്റസന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, എല്‍റ്റി, ഐസിഐസിഐ ബാങ്ക്, വേദാന്ത എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments