Latest NewsIndiaHealth & Fitness

കാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള പുതിയ മരുന്നുകള്‍ അവശ്യമരുന്നുകളിലിടം നേടിയേക്കും

ന്യൂ ഡല്‍ഹി : ആന്റിബയോട്ടിക്കുകള്‍ക്കൊപ്പം കാന്‍സര്‍, ഹൃദയ രോഗങ്ങള്‍ എന്നിവ ചികിത്സിക്കുന്നതിനുള്ള പുതിയ മരുന്നുകളും അവശ്യമരുന്നുകള്‍ക്കിടയില്‍ (നാഷണല്‍ എസന്‍ഷ്യല്‍ മെഡിസിന്‍സ് -എന്‍എല്‍ഇഎം) ) സ്ഥാനം പിടിക്കും.

എന്‍എല്‍ഇ എം 2015 പുനരവലോകനം ചെയ്യാന്‍ ഗവണ്‍മെന്റിന്റെ സ്റ്റാന്‍ഡിംഗ് നാഷണല്‍ കമ്മിറ്റി ഓണ്‍ മെഡിസിന്‍ വ്യാഴാഴ്ച സ്റ്റോക്ക്ഹോള്‍ഡറുമായി ചര്‍ച്ച നടത്തും. ഫാര്‍മസ്യൂട്ടിക്കല്‍ പ്രതിനിധികള്‍, കമ്പനികള്‍, വ്യവസായ അസോസിയേഷനുകള്‍, പൗരപ്രതിനിധഇകള്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ സാഹചര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ പട്ടിക വിലയിരുത്താനും മരുന്നുകളുടെ ആവശ്യകതയും അത് ഏറ്റെടുക്കാനുള്ള പ്രാപ്തിയും പരിശോധിക്കാനുമാണ് സ്റ്റോക്ക്ഹോള്‍ഡറുമായി ചര്‍ച്ച നടത്തുന്നത്്.

12 പുതിയ മരുന്നുകള്‍ കൂടി ചേര്‍ത്ത് ലോകാരോഗ്യ സംഘടന അടുത്തിടെ അവശ്യ മരുന്നുകളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. മെലനോമ, ശ്വാസകോശം, രക്തം, പ്രോസ്റ്റേറ്റ് എന്നീ കാന്‍സറിനുള്ള മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പക്ഷാഘാതം . തടയുന്നതിനുള്ള പുതിയ ഓറല്‍ ആന്റിഗോഗുലന്റുകളും പുതുക്കിയ പട്ടികയിലുണ്ട്. കൂടാതെ, ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിലും യുഎന്‍ ശക്തമായ ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. മികച്ച ചികിത്സാഫലങ്ങള്‍ക്കായി ഉപയോഗിക്കേണ്ട ആന്‍ിബയോട്ടിക്കുകളും യുഎന്‍ നിര്‍ദേശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button