കോട്ടയം: പുതിയ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ സര്‍വിസുകള്‍ തുടങ്ങാനാകാതെ കെ.എസ്.ആര്.ടി.സി. ഇതോടെ തമിഴ്നാടുമായി ഉണ്ടാക്കിയ അന്തര്‍ സംസ്ഥാന ബസ് സര്‍വിസ് കരാര്‍ നടത്താനാവാതെ പ്രതിസന്ധിയിലായിരിക്കുയാണ്.
കരാര്‍ പ്രകാരം 8835 കിലോമീറ്റര്‍ വീതം സര്‍വിസുകള്‍ ഇരു ആര്.ടി.സികള്‍ക്കും കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും നടത്താമെന്നിരിക്കെ, ബസുകളില്ലാത്തതിനാല്‍ പഴയ പെര്‍മിറ്റുകള്‍ പോലും പുതുക്കാനാവാത്ത അവസ്ഥയിലാണ് കെ.എസ്.ആര്.ടി.സി. എന്നാല്‍, തമിഴ്നാട് ആര്.ടി.സി മിക്ക റൂട്ടുകളിലേക്കും സൂപ്പര്‍ ഡീലക്സ്, എക്സ്പ്രസ്, ഫാസ്റ്റ് സര്‍വിസുകള്‍ ആരംഭിച്ചു.മൂന്നാറില്‍നിന്ന് കന്യാകുമാരിയിലേക്കും കോഴിക്കോട്ടുനിന്ന് എറണാകുളം വഴി കന്യാകുമാരിയിലേക്കുമാണ് തമിഴ്നാട് ബസ് അടുത്തിടെ സർവീസ് ആരംഭിച്ചത്.
നല്ല വരുമാനം ഇതിലൂടെ തമിഴ്നാടിന് ലഭിക്കുന്നുണ്ട്. മധുര-തൂത്തുക്കുടി- ചെന്നൈ സര്‍വീസുകള്‍ക്ക് പുതിയ ബസുകളിറക്കി പെര്‍മിറ്റ് പുതുക്കുകയും ചെയ്തു. കേരളത്തിന് അനുവദിച്ച ചെന്നൈ, മധുര, പഴനി, ഊട്ടി, വേളാങ്കണ്ണി സര്‍വിസുകള്‍ ഇപ്പോഴും ജലരേഖയായി അവശേഷിക്കുന്നു.കോട്ടയം-പഴനി, എറണാകുളം-ഊട്ടി സര്‍വിസുകള്‍ക്ക് സമയം വരെ തയാറാക്കിയെങ്കിലും പുതിയ ബസുകളില്ലാത്തതിനാല്‍ പെര്‍മിറ്റുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്. നിലവില്‍ തിരുവനന്തപുരം-കന്യാകുമാരി സെക്ടറിലുള്ള സര്‍വിസുകള്‍ക്കും പെര്‍മിറ്റ് പുതുക്കാന്‍ പുതിയ ബസുകളില്ലാത്ത സാഹചര്യമാണ്.
Post Your Comments