KeralaLatest News

ഇടമലയാര്‍ ആനവേട്ടകേസ്: അന്വേഷണസംഘത്തെ വട്ടംകറക്കിയ മുഖ്യപ്രതി പിടിയില്‍

കോതമംഗലം: ഇടമലയാര്‍ ആന വേട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രധാന പ്രതിയെ അന്വോഷണസംഘം പിടികൂടി. കുട്ടംമ്പുഴ വലിയ പറമ്പില്‍ തങ്കച്ചനെയാണ് ആന വേട്ട കേസ് അന്വേഷണ സംഘം പിടികൂടിയത്.

4 വര്‍ഷം മുന്‍മ്പ് ആന വേട്ട കേസിന്റെ അന്വോഷണം പുരോഗമിക്കവേ ഒളിവില്‍ പോയ 53 കാരനായ ഇയാളെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ നിരവധി തവണ വനപാലകര്‍ നടത്തി എങ്കിലും പരജയപ്പെടുകയായിരുന്നു. നേര്യമംഗലത്തുള്ള ഭാര്യാ വീട്ടില്‍ ഇടക്ക് വന്നു പോകുന്നതായുള്ള രഹസ്വ വിവരങ്ങള്‍ ലഭിച്ചതിനാല്‍ പല പ്രാവശ്യം വനപാലകര്‍ക്ക് ഇയാള്‍ക്ക് വേണ്ടി വലവിരിച്ചെങ്കിലും തങ്കച്ചന്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഇയാള്‍ കുട്ടംമ്പുഴയില്‍ വന്ന് തങ്ങുവാനുള്ള സാധ്യത ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ നീക്കത്തിലാണ് അറ്റസ്റ്റ്.

ആന വേട്ട കേസിലെ മുഖ്യപ്രതികളും നായാട്ടുകാരുമായ ഐക്കര മറ്റം വാസു, ഒറവങ്ങ ചാലില്‍ ജിജോയെന്ന ആണ്ടി കുഞ്ഞ് എന്നിവര്‍ക്കൊപ്പം വേട്ടക്കായി തങ്കച്ചന്‍ നാലു പ്രാവശ്യം കാട്ടില്‍ പോയിട്ടുണ്ടെന്ന് അന്വോഷണസംഘം വെളിപ്പെടുത്തി.കേസിലെ മറ്റ് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്കച്ചന്‍ നാല് ആനവേട്ട കേസുകളില്‍ പ്രതിയാണന്ന് വനപാലകര്‍ പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. കേസിലെ മറ്റ് പ്രതികളെക്കുറിച്ചും കൂടുതല്‍ ആനകളെ കൊന്നിട്ടുണ്ടോ എന്നതും അടക്കമുള്ള വിവരങ്ങലഭിക്കണമെങ്കില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണ്ടതുണ്ടെന്ന് വനപാലകര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button