കോഴിക്കോട് : കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ എ.ഐ.ടി.യു.സി രംഗത്ത്. തൊഴിലാളി വിരുദ്ധ സമീപനമാണ് വ്യവസായ വകുപ്പ് സ്വീകരിക്കുന്നതെന്ന് എ.ഐ.ടി.യു.സി ആരോപിച്ചു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എ.ഐ.ടി.യു.സി.
10 വര്‍ഷമായി പൂട്ടിക്കിടക്കുന്ന കോം ട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടിട്ട് വര്‍ഷം ഒന്ന് കഴിയാറായി. എന്നാല്‍ ഇടത് സര്‍ക്കാര്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് എ.ഐ.ടി.യു.സി ആരോപിക്കുന്നത്.
വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമരം സംഘടിപ്പിക്കാനാണ് എ.ഐ.ടി.യു.സിയുടെ തീരുമാനം. അടുത്ത മാസം 2ന് കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന കമ്മറ്റിയുടെ അനുമതി ലഭിച്ചാല്‍ സമരം സെക്രട്ടറിയേറ്റിന് മുമ്പിലാക്കും. വ്യവസായമന്ത്രിക്കെതിരായി മറ്റു യൂണിയനുകളോടുകൂടി അണിനിരത്തി പ്രക്ഷോഭം വ്യാപകമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോംട്രസ്റ്റ് ഏറ്റെടുക്കല്‍ വ്യവസായ മന്ത്രി വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപം. വ്യവസായ വകുപ്പ് എ സി മൊയ്തീന്‍ കൈകാര്യം ചെയ്ത സമയത്ത് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.എന്നാല്‍ ഇ പി ജയരാജന്‍ വീണ്ടും മന്ത്രിയായതോടെ തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എ.ഐ.ടി.യു.സി കുറ്റപ്പെടുത്തുന്നു.
Post Your Comments