ഹോളണ്ട്: ഹോളണ്ടുകാരനായ ബാഴ്‌സലോണയുടെ അത്ഭുത ബാലന്‍ ചാവി സിമ്മണ്‍സ് ക്ലബ് വിട്ടു. തൻറെ ട്വിറ്റർ ഹാൻഡിലിലൂടെ ചാവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹോളണ്ടുകാരനായ ചാവി ഒൻപത് വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ക്ലബ് വിട്ടത്.
ഇബ്രാഹിമോവിച്ച്, പോഗ്ബ, ബലോട്ടല്ലി, ഡിലിറ്റ് തുടങ്ങി ഒട്ടേറെ സൂപ്പർ താരങ്ങളുടെ ഏജൻ്റാണ് റയോള.സൂപ്പർ ഏജൻ്റ് മിനോ റയോളയോടൊപ്പം ചാവി പാരീസിൽ എത്തിയിട്ടുണ്ട്. മിനോയാണ് ചാവിയുടെയും ഏജൻ്റ്
ലോക ഫുട്ബോളിനെ തന്നെ ഏറ്റവും മികച്ച പേറ്റുകളിലൊന്നായി ബാലൻ മാറുമെന്നും ഫുട്ബോൾ പണ്ടിറ്റുകൾ കണക്കുകൂട്ടി. സമീപഭാവിയിൽ മെസ്സി വിരമിക്കുന്നതോടെ ആ സ്ഥാനം ചാവിക്ക് നൽകാനായിരുന്നു ബാഴ്സയുടെ ലക്ഷ്യം. അത് മനസ്സിൽ കണ്ടാണ് ചാവിയെ ക്ലബ് വളർത്തിയെടുത്തത്. 16കാരനായ ചാവി ഏഴാം വയസ്സിലാണ് ബാഴ്സയിലെത്തുന്നത്. ലയണൽ മെസ്സിക്കു ശേഷം ബാഴ്സയുടെ അടുത്ത സൂപ്പർ സ്റ്റാർ എന്ന വിശേഷണമാണ് ചാവിക്ക് ലഭിച്ചത്. 220000 ഡോളർ പ്രതിവർഷ ശമ്പളമായി നൽകാമെന്ന് ബാഴ്സ അറിയിച്ചുവെങ്കിലും ബാലൻ അത് നിരസിച്ചു. പിഎസ്‌ജി വളരെ മികച്ച ഒരു ഓഫർ മുന്നോട്ടു വെച്ചതോടെ ചാവി ക്ലബ് വിടുകയായിരുന്നു.
Post Your Comments