Latest NewsKerala

ജോലികഴിഞ്ഞ് വൈകിട്ട് വീട്ടുസാധനകളുമായി മടങ്ങുന്നു ; എംഎല്‍എയുടെ ലളിത ജീവിതം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വയനാട് : ജോലികഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് അരിയും സാധനങ്ങളുമായി പോകുന്ന എംഎല്‍എയുടെ ലളിത ജീവിതം ഏറ്റെടുത്ത് സോഷ്യൽ മീഡിയ.കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രനാണ് ഇത്തരത്തിൽ ഒരു ലളിത ജീവിതം നയിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ഷെഫീക് താമരശ്ശേരി പകര്‍ത്തിയ ചിത്രമാണ് വൈറലായത്.

നഗ്ന പാദനായി , പശുവിനെ കറന്ന് പാല്‍ അളന്ന് ജീവിക്കുന്ന സാധാരണക്കാരനായ സ്ഥാനാര്‍ത്ഥി എന്ന ശശീന്ദ്രന്റെ ഇമേജ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ വാര്‍ത്തയായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സിറ്റിംഗ് എംഎല്‍എ ശ്രേയംസ്കുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയായ സികെ ശശീന്ദ്രന്‍ പരാജയപ്പെടുത്തി. എന്നാൽ എംഎല്‍എ സ്ഥാനത്ത് ഇരുന്നിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിന് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷം സത്യപ്രതിജ്ഞ ചെയ്യാനായി വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയാണ് ശശീന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്. ഓട്ടോയിലും ബസിലും സഞ്ചരിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായി നടക്കുന്ന ശശീന്ദ്രന്റെ ലളിത ജീവിതം പല തവണ വാര്‍ത്തയായിട്ടുണ്ട്.എംഎല്‍എമാരും അവരുടെ കുടുംബവും കർശന പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന ഈ കാലത്ത് ശശീന്ദ്രന്‍ പലർക്കും മാതൃകയാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button