Latest NewsIndia

ചട്ടലംഘനം ടിക് ടോക്കിലും; ഇന്ത്യക്കാരുടെ വീഡിയോകള്‍ക്ക് പണികിട്ടി

ന്യൂഡല്‍ഹി : ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക് 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. ആപ്പിന്റെ ചടങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ആപ്പിന് ഇന്ത്യയില്‍ ഇന്ന് 20 കോടി ഉപഭോക്താക്കളുണ്ടെന്ന് ആപ്പിന്റെ മാതൃകമ്പനിയായ ബീജിങ്ങിലെ ബൈറ്റെഡാന്‍സ് ടെക്നോളജി കമ്പനി പറഞ്ഞു.

അതിവേഗത്തിലാണ് ആപ്പിന്റെ വളര്‍ച്ചയെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍ പലപ്പോഴും അതിരുകടക്കുന്ന വീഡിയോകളാണ് ഷെയര്‍ചെയ്യപ്പെടുന്നതി എന്നത് ആപ്പിന്റെ ജനകീയതയെ ചോദ്യംചെയ്യപ്പെടുകയാണ്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും തന്നെ ഉപയോഗിക്കുകയും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും എത്തുന്നു.

ഇന്ത്യയില്‍ ആപ്പിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് ഈ ഇപ്പോള്‍ വീഡിയോകള്‍ നീക്കം ചെയ്തിരിക്കുന്നത്. ആര്‍എസ്എസിന്റെ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്നാണ് ടിക് ടോക് ആപ്പിന് കേന്ദ്ര ഇലക്ട്രോണിക്-ഐടി വകുപ്പ് നോട്ടീസ് നല്‍കിയത്. ആപ്പിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചതായിരുന്നു പരാതി.

ഈ ആപ്പ് ദേശതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്നും ആരോപിച്ചു. എന്നാല്‍ ഈ വാദം ബൈറ്റെഡാന്‍സ് തള്ളി. ഇന്ത്യയില്‍ ഡാറ്റ സെന്റര്‍ ആരംഭിക്കുമെന്നും ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും കമ്പനി പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button