കൊളംബോ : ശ്രീലങ്കയില്‍ ഇക്കൊല്ലം അവസാനം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തില്‍ പുതിയ വിശാല രാഷ്ട്രീയസഖ്യം ഓഗസ്റ്റ് അഞ്ചിനു നിലവില്‍ വരും. ഡമോക്രാറ്റിക് നാഷനല്‍ ഫ്രണ്ട് എന്നു സഖ്യത്തിനു പേരിട്ടതായി ആരോഗ്യമന്ത്രി രജിത സേനാരത്നെ അറിയിച്ചു. ഡിസംബറില്‍ സുപ്രീംകോടതി ഇടപെട്ടാണ് വിക്രമസിംഗെയെ തിരികെ അധികാരത്തിലെത്തിച്ചത്. തുടര്‍ന്നും സര്‍ക്കാരിനുള്ളിലെ അഭിപ്രായവ്യത്യാസം തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് മൈത്രിപാല സിരിസേന യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി(യുഎന്‍പി) നേതാവു കൂടിയ പ്രധാനമന്ത്രി വിക്രമസിംഗെയെ നീക്കം ചെയ്തു പകരം മഹിന്ദ രാജപക്ഷെയെ നിയമിച്ചിരുന്നു. സഖ്യത്തിന്റെ നയവും ചിഹ്നവും പ്രകടനപത്രികയും അന്നു രാവിലെ 10 മണിക്കു സുഗതദാസ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അന്നു തീരുമാനിക്കില്ല.
Post Your Comments