വിവിധ അപ്രന്റൈസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് പൊതുമേഖല മഹാരത്‌ന കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി). അക്കൗണ്ടന്റ്, അസിസ്റ്റന്റ് എച്ച്.ആര്‍., സെക്രട്ടേറിയല്‍ അസിസ്റ്റന്റ് തസ്തികകളിലുള്‍പ്പെടെ 214 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ 12 മാസത്തേക്കായിരിക്കും നിയമിക്കുക.
നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും സഹിതം In-charge SDC, ONGC, Mumbai, NBP Green Heights, Plot No. C-69, Bandra Kurla Complex, Bandra (East), Mumbai-400051 എന്ന വിലാസത്തില്‍ തപാലിൽ അയക്കണം. ഒരാള്‍ക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്കുമാത്രമേ അപേക്ഷിക്കാനാകൂ.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷയുടേയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടേയും മാതൃകയ്ക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ തപാലിൽ ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 5
Post Your Comments