ശ്രീനഗർ : സഹോദരന്റെ വീരമൃത്യു അവരെ തളർത്തിയില്ല. മറിച്ച് അത് ഭാരതത്തിനു വേണ്ടി പോരാടാനുള്ള ഒരു പ്രചോദനമാവുകയായിരുന്നു. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച റൈഫിൾമാൻ ഔറംഗസീബിന്റെ സഹോദരന്മാർ മൊഹമ്മദ് താരിഖും മൊഹമ്മദ് ഷബീറും സൈന്യത്തിൽ ചേർന്നതായി അറിയിച്ചത് മുൻസൈനികനായ പിതാവ് മൊഹമ്മദ് ഹനീഫ് തന്നെയാണ്.പാകിസ്ഥാനു വേണ്ടി ഭീകരരാകുന്ന മക്കളെ ജിഹാദിന്റെ പേരിൽ മഹത്വ വത്കരിക്കുന്ന വിഘടനവാദികളെപ്പോലെയായിരുന്നില്ല ആ പിതാവ്.
അതുകൊണ്ട് തന്നെ തന്റെ പാരമ്പര്യമനുസരിച്ച് രണ്ട് മക്കളെക്കൂടി ഔറംഗസീബിന്റെ പാത പിന്തുടർന്ന് സൈന്യത്തിലേക്ക് അയയ്ക്കാൻ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല.ഭീകരരെ തുടച്ച് നീക്കാൻ ജീവത്യാഗം ചെയ്യാനും തന്റെ കുടുംബം തയ്യാറാണെന്ന് ഔറംഗസീബിന്റെ പിതാവ് മുഹമ്മദ് ഹനീഫ് നേരത്തെ പറഞ്ഞിരുന്നു. എന്റെ മകന് കൊല്ലപ്പെട്ടു. പക്ഷേ ആളുകള്‍ അവരുടെ മക്കളെ സൈന്യത്തില്‍ ചേരുന്നത് തടഞ്ഞാല്‍ പിന്നെ ആരാണ് നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടുന്നത്. മരണം എന്തായാലും ഒരു ദിവസം വരും. രാജ്യത്തെ സേവിക്കുന്നതിനു വേണ്ടിയാണ് അവനെ ഞാന്‍ സേനയിലേക്കയച്ചത്.
ഒരു സൈനികന്റെ പ്രധാന കര്‍ത്തവ്യം തന്റെ ശത്രുവിനെ കൊല്ലുക എന്നതാണ്, അല്ലെങ്കില്‍ മരണം വരിക്കുക.56 കാരനായ ഹനീഫിന്റെയും രാജ് ബീഗത്തിന്റെയും പത്ത് മക്കളില്‍ നാലാമനായിരുന്നു റൈഫിൾമാൻ ഔറംഗസേബ്. ഹനീഫിന്റെ മൂത്ത മകന് മുഹമ്മദ് ഖാസിമും സൈന്യത്തിലാണ് സേവനമനുഷ്ഠിക്കുന്നത്. ഖാസിമിന്റെ ഇളയ സഹോദരങ്ങളായ മുഹമ്മദ് താരിഖും മുഹമ്മദ് ഷാബിറും സായുധസേനയില്‍ ചേരാനുള്ള തയാറെടുപ്പുകള്‍ ആ സമയത്ത് തന്നെ പൂര്‍ത്തിയാക്കിയിരുന്നു.2018 ജൂണിലെ ഒരു രാത്രിയിലാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഔറംഗസീബിനെ ആയുധധാരികളായ ഭീകരസംഘം തട്ടിക്കൊണ്ടു പോയത്.
പിന്നീട് പുല്‍വാമക്കു സമീപമുള്ള ഗുസ്സൂവില്‍ നിന്നും വെടിയുണ്ട തറച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നുഷോപ്പിയാനില് ജോലി ചെയ്തിരുന്ന സൈനികൻ പെരുന്നാള്‍ അവധിയുടെ ഭാഗമായി നാട്ടിലേക്ക് പോയതായിരുന്നു.ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനായിരുന്നു ഔറംഗസീബ്.
Post Your Comments