ബാംഗ്ലൂർ: മാസങ്ങൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ കർണാടക മുഖ്യ മന്ത്രി എച്ച്. ഡി കുമാരസ്വാമി രാജിവെച്ചു. ഗവർണറെ കണ്ട് അദ്ദേഹം രാജി കത്ത് കൈമാറി. നാളെ ബി. ജെ. പി നിയമകക്ഷി യോഗം ചേർന്ന ശേഷം യെദ്യൂരപ്പ ഗവർണറെ കാണും. സ്ഥിരതയില്ലാത്ത സർക്കാരാണ് വീണതെന്ന് യെദ്യൂരപ്പ പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കുമാരസ്വാമി രാജി വെച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗവർണറുമായി കുമാരസ്വാമി കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ അഭ്യൂഹം ശക്തമായി. എന്നാൽ കോൺഗ്രസും ജെഡിഎസും ഇത് നിഷേധിച്ച് രംഗത്ത് എത്തുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ കുമാര സ്വാമി സർക്കാർ വീഴുകയായിരുന്നു.
Post Your Comments