കൊച്ചി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ അകപ്പെട്ട സിജു വി. ഷേണായിയുടെ പുതിയ വിവരങ്ങൾ അറിയാത്തതിന്റെ ആശങ്കയിലാണ് ഇരുമ്പനത്ത് താമസിക്കുന്ന വിത്തൽ ഷേണായിയും, ശ്യാമളയും. അവസാനം മകനുമായി സംസാരിച്ചത് വെള്ളിയാഴ്ചയാണ്. അതിനുശേഷം മകൻ വിളിച്ചിട്ടില്ല. അടുത്ത ഫോൺ വിളിക്കായി ഈ മാതാപിതാക്കൾ കാത്തിരിക്കുകയാണ്.
ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോയിലെ ചീഫ് എൻജിനിയർ ആണ് സിജു വി. ഷേണായി. സിജു സുരക്ഷിതനാണെന്നു കമ്പനി അധികൃതര്‍ അറിയിച്ചതിന്റെ ആശ്വാസത്തിലാണ് ഇവര്‍. അപകടമൊന്നും സംഭവിക്കില്ലെന്ന് കമ്പനിയിൽ നിന്നുള്ളവർ പറയുന്നുണ്ട്. അതിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് ഈ ദമ്പതികൾ. കമ്പനി ജീവനക്കാർ വിവരം അറിയിച്ചിട്ടും അടുത്ത ബന്ധുക്കളോടു പോലും വിവരം പങ്കുവച്ചിട്ടുണ്ടായിരുന്നില്ല.
ഹോർമുസ് കടലിടുക്കിൽ വച്ചാണ് 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇത് വിട്ടുകിട്ടുന്നതിനുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണ്
Post Your Comments