KeralaLatest News

സ്കൂളിന് അവധിയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ നിർദേശം

കാസർകോട്: നാളെ സ്കൂളിന് അവധി നൽകിയെന്ന തരത്തിൽ കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു.ഇതോടെ സംഭവത്തിൽ കേസെടുക്കാൻ കളക്ടര്‍ പൊലീസിന് നിർദേശം നൽകി. അവധി പ്രഖ്യാപിച്ചതായുള്ള കളക്ടറുടെ അറിയിപ്പ് ഉണ്ടാക്കിയാണ് വ്യാജ സന്ദേശങ്ങള്‍ വാട്സാപ്പ് വഴി പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ്, വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസർകോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം കാസര്‍കോട് അഞ്ചാം ദിവസവും മഴ ശക്തമായി തുടരുകയാണ്. മധുവാഹിനി പുഴ കര കവിഞ്ഞോഴുകിയതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ വീടുകള്‍ അപകടാവസ്ഥയിലാണ്. രണ്ടിടത്ത് കൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മൂന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button