ഡൽഹി : വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം കുട്ടിയുടെ സംരക്ഷണം ഒരാൾക്ക് മാത്രം ലഭിക്കുന്ന കേസിൽ കുട്ടികള്‍ക്ക് ഇരുവരുടെയും സംരക്ഷണം ലഭിക്കാന്‍ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും.
ഇത്തരത്തിൽ ജീവിക്കുന്ന കുട്ടികൾക്ക് ഇരുവരുടെയും അവകാശങ്ങള്‍ ഒരേപോലെ പരിഗണിക്കണമെന്നും രണ്ടുപേരുടെയും സംരക്ഷണം ലഭിക്കാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ടെന്നുംകാട്ടി ആന്ധ്രാപ്രദേശ് സ്വദേശിനി സുലോചനാ റാണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കുട്ടികളെ വിട്ടുനല്‍കുന്ന വിഷയത്തില്‍ പിതാവിന് പ്രാമുഖ്യം നല്‍കുന്ന ഹിന്ദു, മുസ്‌ലിം വ്യക്തിനിയമങ്ങളിലെ വകുപ്പുകള്‍കൂടി ചോദ്യംചെയ്താണ് അഡ്വ. കാളീശ്വരം രാജ് മുഖേന ഹര്‍ജി നല്‍കിയത്. ഹര്‍ജി ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ചയ്ക്കുശേഷം കേള്‍ക്കും. ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി.
Post Your Comments