കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ നടു റോഡില്‍ ദമ്പതികള്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ അക്രമി ഒളിവിലെന്ന് സൂചന. അമ്പലവയല്‍ സ്വദേശി സജീവാനന്ദാണ് ഒളില്‍ പോയത്. അതേസമയം മര്‍ദ്ദനമേറ്റ ദമ്പതികള്‍ പാലക്കാട് സ്വദേശികളാണെന്നും സൂചനയുണ്ട്. സംഭവത്തില്‍ അമ്പലവയല്‍ പോലീസ് കേസെടുത്തു. പ്രതി സജീവാന്ദ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
അതേസമയം സംഭവം നടന്ന് മൂന്നാം ദിവസമാണ് പോലീസ് കേസ് എടുത്തത്. പോലീസ് സ്റ്റേഷന് 200 മീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്. എന്നാല്‍ ആ സമയം പോലീസ് പരാതി എടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ദമ്പതികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസ് എടുത്തത്. പരാതി ഇല്ലാത്തതിനാലാണ് കേസ് എടുക്കാതിരുന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഇതിനെതിരെ വനിതാകമ്മീഷന് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പരാതിയില്‍ കേസ് എടുക്കുമെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
Post Your Comments