അബുദാബി : ബലിമൃഗങ്ങളെ അറുത്ത് സംസ്കരിക്കാന്‍ അബുദാബിയിലെ അറവു ശാലകള്‍ സജ്ജമായി. ദിവസം 8000 മൃഗങ്ങളെ അറുത്ത് സംസ്കരിക്കാനുള്ള സൗകര്യമാണ് അബുദാബിയുടെ വിവിധ ഭാഗങ്ങളിലെ അറവു ശാലകളില്‍ ഒരുക്കിയിരിക്കുന്നത്. അറവുശാലകള്‍ തിരക്കുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും വിഘാതമാകുംവിധം വീട്ടിലോ പൊതുസ്ഥലങ്ങളിലോ വച്ച് മൃഗങ്ങളെ അറുക്കാന്‍ പാടില്ല. നിയമലംഘകര്‍ക്ക് 5000 ദിര്‍ഹമാണ് പിഴ. ആരോഗ്യമുള്ള ലക്ഷണമൊത്ത ഉരുക്കളെയായിരിക്കണം ബലിയറുക്കാനായി തിരഞ്ഞെടുക്കേണ്ടത്. കടുത്ത ചൂടില്‍ മാംസം കേടുവരാതിരിക്കാന്‍ ഐസ് നിറച്ച പെട്ടിയിലാണ് ഇവ നല്‍കുക.
മറ്റു ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെയാണ് പ്രവര്‍ത്തനം. ആടിന് 15 ദിര്‍ഹം, ചെറിയ-ഇടത്തരം കാളകള്‍ക്ക് 40 ദിര്‍ഹം, വലുതിനും ഒട്ടകത്തിനും 60 ദിര്‍ഹം എന്നിങ്ങനെയാണ് അറുക്കാനുള്ള നിരക്ക്. ഭിന്നശേഷിക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും സേവനത്തില്‍ പ്രത്യേക പരിഗണനയുണ്ടാകുമെന്നും നഗരസഭയുടെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. സഈദ് ഖര്‍വാഷ് അല്‍ റുമൈത്തി പറഞ്ഞു.
Post Your Comments