ബെംഗുളൂരു: കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ കര്‍ണാടക സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ആവില്ല. സ്വതന്ത്ര എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.
അതേസമയം വിമത എംഎല്‍എമാര്‍ നാളെ ഹാജരാകണമെന്ന് സംസ്ഥാന സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ പറഞ്ഞു. ഇക്കാര്യം കാണിച്ച് സ്്പീക്കര്‍ എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കി. നാളെ 11 മണിക്ക് ഹാജരാകാനാണ് സ്പീക്കര്‍ വിമത എംഎല്‍എമാരോട് ആവശ്യപ്പെട്ടു.അയോഗ്യ നടപടികളുമായി മുന്നോട്ട് പോകാനാണ് സ്പീക്കറുടെ തീരുമാനം.
കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടികള്‍ രാവിലെ 11 മണിയോടെ ആരംഭിക്കും. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് വാഴുമോ വീഴുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും.
Post Your Comments