ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ രണ്ടാം പതിപ്പിന് വിക്ഷേപണത്തിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിക്ഷേപണത്തിനു മുന്നോടിയായുള്ള 20 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ഇന്നലെ വൈകീട്ട് 6.43 ന് തുടങ്ങി. ഇനി റോക്കറ്റിന്റെ കയോജനിക് എന്‍ജിനില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനുമടക്കമുള്ള ഇന്ധനങ്ങള്‍ നിറയ്ക്കുന്ന ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു.
സാങ്കേതിക തകരാറുമൂലം മാറ്റിവച്ച ചന്ദ്രയാന്‍ 2 വിക്ഷേപണം ഇന്ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഉച്ചയ്ക്ക് 2.43ന് നടക്കും. തുടര്‍ന്ന് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് ചന്ദ്രയാന്‍ പേടകവുമായി കുതിച്ചുയരും.
Post Your Comments