
ഇസ്ലാമാബാദ്: പാകിസ്ഥാന് നടനും ഗായകനുമായ മൊഹ്സിന്‍ അബ്ബാസ് ഹൈദറിനെതിരെ ഗാര്‍ഹിക പീഡന ആരോപണവുമായി ഭാര്യ ഫാത്തിമ സൊഹൈല്‍. തന്റെ ഫേസ്ബുക്ക് പോജിലൂടെയാണ് ഫാത്തിമ ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ കുറിച്ച് വളരെ നീണ്ട കുറിപ്പു തന്നെ അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്നും ഫാത്തിമ ആരോപിക്കുന്നു. മറ്റൊരാളുമായി ബന്ധമുള്ള വിവരം ചോദിച്ചപ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ കഴിയാതെ അയാള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ആ സമയത്ത് താന്‍ ഗര്‍ഭിണിയായിരുന്നെന്നും ഫാത്തിമ പറയുന്നു. കുറിപ്പിനൊപ്പം നടന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മുഖത്തേറ്റ പരിക്കുകളുടെ ചിത്രവും ഫാത്തിമ പങ്കുവച്ചിട്ടുണ്ട്.
കൂടാതെ തന്റെ പ്രസവ സമയത്ത് ഹൈദര്‍ കൂടെ ഉണ്ടായിരുന്നില്ലെന്നും. ഈ സമയത്ത് അയാള്‍ കാമുകിയുടെ കൂടെയായിരുന്നെന്നും ഫാത്തിമ ആരോപിച്ചു. രണ്ട് ദിവസത്തിനു ശേഷം മാത്രമാണ് അയാള്‍ തന്നെയും കുഞ്ഞിനെയും കാണാന്‍ വന്നത്. പൊതുജനശ്രദ്ധ നേടാന്‍ മാത്രമാണ് അയാള്‍ തന്റേയും കുഞ്ഞിന്റേയും ചിത്രങ്ങള്‍ പങ്കുവച്ചതെന്നും ഫാത്തിമ പറഞ്ഞു. ഭര്‍ത്താവിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ആളാണ് ഹൈദര്‍. ഭാര്യയുടെ ആരോപണങ്ങള്‍ക്കെതിരെ പത്ര സമ്മേളനത്തില്‍ പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments