ശ്രീനഗര്‍: നിയന്ത്രണരേഖയോട് ചേര്‍ന്ന് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ ഗുജറാത്ത് വഡോദര സ്വദേശിയായ മുഹമ്മദ് ആത്തിഫ് ഷാഫി ആലംഖാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രജൗരിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യം ഇതിന് ശക്തമായ തിരിച്ചടി നൽകിയിരുന്നു. ഇതിനിടെ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആത്തിഫ് ഷാഫി ആലംഖാനെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Post Your Comments