മസ്കറ്റ്: നവോത്ഥാന ദിനത്തോടനുബന്ധിച്ച് 200 ലധികം തടവുകാരെ മോചിപ്പിക്കാൻ ഒമാൻ ഒരുങ്ങുന്നു. വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന ഏകദേശം 272 തടവുകാർ ഇതോടെ മോചിതരാവും. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം സായുധ സേനയുടെ പരമോന്നത കമാൻഡർ ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അറിയിച്ചതായി റോയൽ ഒമാൻ പോലീസ് (ആർഒപി) പറഞ്ഞു.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 272 തടവുകാരിൽ 88 പേരും വിവിധ രാജ്യങ്ങളിലെ വിദേശ പ്രവാസികളാണെന്നും അധികൃതർ വെളിപ്പെടുത്തി.
Post Your Comments