KeralaLatest News

53 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നിപ ബാധയേറ്റ യുവാവ് ആശുപത്രി വിടുന്നു

കൊച്ചി: 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നിപ ബാധയേറ്റ യുവാവ് നാളെ ആശുപത്രി വിടും. രണ്ട് മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പറവൂർ തുരുത്തിപ്പുറം സ്വദേശിയായ 23 കാരൻ. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി പത്ത് ദിവസം കൂടി കഴിഞ്ഞാൽ ഇദ്ദേഹത്തിന് കോളേജിൽ പോകാനും പഠനം പുനരാംരംഭിക്കാനും കഴിയും. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ രാവിലെ 8.30 നടക്കുന്ന ചടങ്ങിലാണ് യുവാവിനെ ആശുപത്രിയിൽ നിന്നും വിട്ടയക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ പങ്കെടുക്കും.

യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങൾ കണ്ടവരിലും സാംപിള്‍ പരിശോധന നടത്തി, ആരിലേക്കും രോഗം പകര്‍ന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button