KeralaLatest News

എത്ര ഞെക്കിയിട്ടും പിഴിഞ്ഞിട്ടും ഒന്നും ഇല്ല, ഒന്നോ രണ്ടോ തുള്ളി മാത്രം- ഈ അമ്മയുടെ കുറിപ്പ് വായിക്കേണ്ടത്

ഗര്‍ഭിണിയായവര്‍ക്കും പ്രസവിച്ചവര്‍ക്കും ഒരുപാട് നോവുകളുടെ കഥപറയാനുണ്ടാകും. ചിലര്‍ക്കത് താങ്ങാവുന്നതായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ താങ്ങാന്‍ പറ്റിയെന്നു തന്നെ വരില്ല. അവരെ ഡിപ്രഷിനിലേക്കും പോലും തള്ളിവിടുന്ന അവസ്ഥകളുണ്ടായിരിക്കാം. അങ്ങനെയൊരു അവസ്ഥയെ കുറിച്ചാണ് ജസീമ ഷിഹാബ് എന്ന അമ്മ. ഇന്നത്തോടെ മോള്‍ക്ക് ആറു മാസം തികഞ്ഞു. എത്ര പെട്ടെന്നാണ് കുഞ്ഞിന് ആറു മാസം ആയെന്നു എല്ലാരും പറഞ്ഞു. എല്ലാ അമ്മമാരെയും പോലെ അത്ര സുഖകരം ഒന്നും ആയിരുന്നിലാ ഈ കാലഘട്ടം. എന്റെ ജീവിതത്തിലെ ഏറ്റവും വൈഷമ്യം നിറഞ്ഞതും എന്നാല്‍ അതിലുപരി പുതിയ സന്തോഷങ്ങളും നിറഞ്ഞതായിരുന്നുവെന്ന് ജസീമ പറയുന്നു.

ജസീമയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നത്തോടെ മോൾക്ക് ആറു മാസം തികഞ്ഞു. എത്ര പെട്ടെന്നാണ് കുഞ്ഞിന് ആറു മാസം ആയെന്നു എല്ലാരും പറഞ്ഞു. എല്ലാ അമ്മമാരെയും പോലെ അത്ര സുഖകരം ഒന്നും ആയിരുന്നിലാ ഈ കാലഘട്ടം. എന്റെ ജീവിതത്തിലെ ഏറ്റവും വൈഷമ്യം നിറഞ്ഞതും എന്നാൽ അതിലുപരി പുതിയ സന്തോഷങ്ങളും നിറഞ്ഞതായിരുന്നു ഈ ആറു മാസം. അപ്പൊ അതിനു മുൻപോ??????
എന്റെ 28 ആം വയസ്സിലാണ് ഞാൻ ഗർഭിണി ആകുന്നത്, നാട്ടുകാരുടെയും ബന്ധുക്കളുടെയും അഭിപ്രായപ്രകാരം അത് “ടൂ ലേറ്റ് “ആണ്. ആദ്യത്തെ 3 മാസങ്ങളൊക്കെത്തന്നെയും കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെ കടന്നു പോയി. കാണുന്നവരൊക്കെ ചോദിച്ചു റസ്റ്റ്‌ ഒന്നും പറഞ്ഞില്ലാലോ, എല്ലാം ഓക്കേ അല്ലെ എന്ന്. എന്തിനു പറയണം നാലാം മാസത്തെ ചെക്കപ്പ് നു ശേഷം ഡോക്ടർ പറഞ്ഞു, you have short cervix, ടേക്ക് പ്രോപ്പർ റസ്റ്റ്‌, otherwise പ്രീ term ഡെലിവറി ആകും. അധികം വൈകാതെ cervical സ്റ്റിച്ച് ഇട്ടു ഞാൻ ബെഡ് റസ്റ്റ്‌ ൽ ആയി. ആറാം മാസത്തോടെ placental insufficiency diagnose ചെയ്ത് ഏതാണ്ട് ഡെലിവറി വരെ ദിവസേന ഇഞ്ചക്ഷനും ഒന്നിടവിട്ട് iv യും ആയിരുന്നു. 37 ആം ആഴ്ച അയപ്പോൾ ഡെലിവറി induce ചെയ്യാം എന്ന് എന്റെ ഡോക്ടർ പറഞ്ഞു. പലവിധ കാരണങ്ങൾ കൊണ്ട് ഏറെ വൈകാതെ സിസ്സേറിയൻ സെക്ഷൻ ലൂടെ കുഞ്ഞു പുറത്ത് വന്നു.

പോസ്റ്റ്‌ ഓപ്പറേറ്റീവ് യൂനിറ്റിൽ അനസ്തേഷ്യയുടെ മയക്കത്തിൽ കിടക്കുമ്പോൾ കുഞ്ഞായിരുന്നു മനസ്സ് നിറയെ. ബൈ തെ വേ, പലരുടെയും വിചാരം സി സെക്ഷൻ എന്ന് വെച്ചാൽ വായുവിലൂടെ കുഞ്ഞിനെ എടുക്കുക എന്നാണ്, അതായത് പ്രസവ വേദന ഇല്ലാലോ, “simply “ഫ്രീ ആയി ഒരു കുഞ്ഞിനെ കിട്ടുക എന്നാണ്. ഈ സി സെക്ഷൻ സിമ്പിൾ ആണല്ലോ ഞാനും അന്നേരം ഓർത്തു. എന്നാൽ സെഡേഷൻ വിട്ടു തുടങ്ങിയതോടെ അതിഭീകരമായ വേദന അടിവയറ്റിലൂടെ അരിച്ചു കയറി. അതിങ്ങനെ കൂടി കൂടി അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ വയ്യ എന്നായി. അതിനിടയിൽ നേഴ്സ് വന്നു കുഞ്ഞിനെ കൊണ്ട് പാൽ കുടിപ്പിക്കാൻ ശ്രെമിച്ചു. ഇല്ല, പാൽ വന്നിട്ടില്ല, സാരമില്ല വന്നോളും, ഇപ്പൊ റൂമിലേക്ക് മാറാം എന്നും പറഞ്ഞു. ഫോർമുല മിൽക്ക് കൊടുക്കണം പാല് വരുന്നത് വരെ എന്നൊക്കെ pediatrician കുഞ്ഞിനെ പരിശോധിച് പറഞ്ഞു. ബന്ധുക്കൾ കൂട്ടമായും അല്ലാതെയും അറ്റന്റൻസ് തന്നു പോയി, ജനിച്ച അന്ന് തന്നെ കാണണം എന്നാ വാശി പോലെ.
സി സെക്ഷൻ ന്റെ വേദന അത് അനുഭവിച്ചവർക്ക് അറിയാം, anyway.. ഒന്നും രണ്ടും മൂന്നും ദിവസങ്ങൾ കഴിഞ്ഞു വേദന കുറഞ്ഞു വന്നു, കുറച്ചൊക്കെ നടക്കാൻ ആയി, പക്ഷെ “പാൽ “മാത്രം വന്നില്ല. എന്റെ ഡോക്ടർ എന്നെ പരിശോധിച്ച് പറഞ്ഞു, ഒരുതുള്ളി നീര് പോലും ഇല്ല, യൂ ഹാവ് ട്ടു സപ്ലിമെന്റ് , മിൽക്ക് സപ്ലൈ ആകുന്നത് വരെ. അത് വരെ കാര്യത്തിന്റെ ഗൗരവം ഞാൻ മനസ്സിലാക്കിയിരുന്നില്ല, അസാധാരണമായ ഒരു ടെൻഷൻ മനസ്സിൽ കടന്നു കൂടി. പോകുന്നതിനു മുൻപ് പീടിയാട്രിഷ്യൻ പറഞ്ഞു, ചിലർക്ക് ടൈം എടുക്കും, ടെൻഷൻ ഫ്രീ ആകൂ, ഹൈഡ്രേറ്റഡ് ആവൂ, പിന്നെ കുഞ്ഞിനെ കുടിപ്പിച്ചു കൊണ്ട് ഇരിക്കൂ.

വീട്ടിൽ എത്തി, സന്ദർശകർ പ്രവഹിച്ചു കൊണ്ടേ ഇരുന്നു. ദിവസങ്ങൾ മാത്രം പ്രായം ഉള്ള കുഞ്ഞിനെ തൊട്ടും പിടിച്ചും ചുംബിച്ചും കൊണ്ടിരുന്നു ചിലർ. വേണ്ട എന്ന് പറയാൻ നാവു പൊങ്ങിയെങ്കിലും മിണ്ടാതെ ഇരുന്നു. Hmm.. ആഴ്ച ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു, പാൽ ഇപോഴും വന്നില്ല. എത്ര ഞെക്കിയിട്ടും പിഴിഞ്ഞിട്ടും ഒന്നും ഇല്ല, ഒന്നോ രണ്ടോ തുള്ളി മാത്രം.. കുഞ്ഞു കുടിക്കുമ്പോൾ കരഞ്ഞു കൊണ്ടേ ഇരുന്നു.. വരുന്ന എല്ലാവർക്കും ചോദിക്കാൻ ഒരു കാര്യം മാത്രം, പാലില്ലേ??? “പാലില്ലാത്തവന്റെ വേദന പാലില്ലാത്തവനെ അറിയൂ അച്ചോ…”വരുന്നവരുടെ ചോദ്യശരങ്ങളും കുഞ്ഞിന്റെ കരച്ചിലും പാൽ വരാത്തതിൻറെ അതിശയവും ഇടകിടക് ഫോർമുല ഉണ്ടാകുന്നതിന്റെയും, ഇതൊന്നും പോരാഞ്ഞിട്ട് ഒടുക്കത്തെ ബാക്ക് പൈനും, എല്ലാം കൂടെ ആയി i became totally depressed. കുഞ്ഞു ഉറങ്ങുമ്പോൾ മുഖത്തേക്ക് നോക്കുമ്പോൾ കുറ്റബോധം കൊണ്ട് കണ്ണ് നിറയും,ഞാൻ എന്നെ തന്നെ വെറുത്ത് തുടങ്ങി. കുഞ്ഞിനെ കാണാൻ വരുന്ന ഭർത്താവിനോട് അകാരണമായി ദേഷ്യപ്പെട്ടു, ഉമ്മയുടെ മുൻപിൽ അലറി കരഞ്ഞു. കാണാൻ വരുന്നവർ ഒളിഞ്ഞും തെളിഞ്ഞും സഹതപിച്ചു, പിന്നെ അവരവരുടെ മുലപ്പാലിന്റെ കഥകൾ, അവർ കേട്ട കഥകൾ എല്ലാം പറഞ്ഞു. ചിലവരുടെ വിചാരം ഉണ്ടായിട്ടും കൊടുക്കാത്തത് ആണെന്നാണ്. ചില അനോഫിഷ്യൽ ഡോക്ടർസ്, ie, ഒരു ഡിഗ്രിയും ഇല്ലാത്ത ചില പെണ്ണുങ്ങൾ പറഞ്ഞു, നല്ല പ്രായം ഉള്ളത് കൊണ്ടാണ് പാൽ ഇല്ലാതെ. ഇമ്മാതിരി റിസർച്ച് നു ഇവർക്കു അവാർഡ് കൊടുക്കണം .. അമ്പോ..
കുഞ്ഞിന്റെ പേരിടൽ ചടങ്ങ് കഴിഞ്ഞപ്പോ depression കൂടി അതിന്റെ മൂർധന്യ അവസ്ഥയിൽ ആയി. കാരണം ഊഹിക്കാമല്ലോ, അന്നത്തെ ദിവസം ഞാൻ അനുഭവിച്ച മാനസിക സംഘർഷം ഒരിക്കലും മറക്കില്ല. വാതിൽ അടച്ചാണ് bottle മിൽക്ക് കൊടുത്തത്. പ്രതീക്ഷ കൈവിടാതെ ഉലുവ കഞ്ഞിയും ശതാവരി കിഴങ്ങും എന്ന് വേണ്ട എല്ലാ ഫുഡും ട്രൈ ചെയ്തു, വീൺടും വീണ്ടും ഡോക്ടറെ കണ്ടു. ” നോ യൂസ്”..
ബ്രേസ്റ് മിൽക്ക് ഈസ്‌ ബെസ്റ്റ് എന്നാ ബോർഡ്‌ കണ്ടാൽ എനിക്ക് അരിശം കയറി, മുൻപിൽ വെച്ച് ആരേലും പാൽ കൊടുക്കുന്നത് കണ്ടാൽ വേദനയോടെ മുഖം തിരിക്കാൻ തുടങ്ങി, dr ലൈവ് programmes ൽ ഡോക്ടർസ് ബ്രേസ്റ് മിൽക്ക് ന്റെ പ്രാധാന്യം വിവരിക്കുമ്പോൾ എന്തെന്നില്ലാത്ത സങ്കടം വരും.ചില പെണ്ണുങ്ങളുടെ ചോദ്യത്തിന് ഒരു മയവും കാണില്ല, അവർ വേദനിപ്പിചെ അടങ്ങു..

ഫോർമുല മിൽക്ക് ന്റെ ടിൻ ന്റെ എണ്ണം കൂടി കൂടി വന്നു.രണ്ടര മാസത്തെ കുഞ്ഞിന്റെ വാക്‌സിനേഷൻ നു വേണ്ടി ഡോക്ടറെ കണ്ടു, പ്രോഗ്രസ്സ് ഇല്ല, ബ്രേസ്റ് മിൽക്ക് വന്നില്ല എന്ന് ഞാൻ പറഞ്ഞു. എന്റെ അവസ്ഥ മനസിലാക്കിയത് ആവണം, അദ്ദേഹം പറഞ്ഞു.ചില സ്ത്രീകൾക്ക് പാലില്ലാത്ത അവസ്ഥ കാണാറുണ്ട് its Ok.. ഡോണ്ട് വറി, we dont have any option other than formula. As long as your baby is happily taking feed, everything will be fine. ഇല്ലാത്തത് ഉണ്ടാക്കാൻ കഴിയില്ല, ഫോർമുല മിൽക്ക് കുടിച് കുഞ്ഞുങ്ങൾ വളരുന്നുണ്ട്. ടെൻഷൻ അടിക്കാതെ ഇരിക്ക്ക്, ഡോണ്ട് വറി എബൌട്ട്‌ ഇമ്മ്യൂണിറ്റി എന്നൊക്കെ പറഞ്ഞു ഡോക്ടർ. ആ ഡോക്ടറെ ഞാൻ ഒരിക്കലും മറക്കില്ല.
ഫ്രം ദാറ്റ്‌ മൊമെന്റ്, ഞാൻ തീരുമാനിച്ചു ഐ ഡോണ്ട് മൈൻഡ് വാട്ട്‌ അതേർസ് സെ, ഐ have ട്ടു ഓവർ കം ദിസ്‌.
ഈ ആറു മാസവും എന്റെ കുഞ്ഞു ഫോർമുല മിൽക്ക് കുടിച്ചാണ് വളർന്നത്, ഫോർ മി ഇട്സ് എ ലൈഫ് സേവ്ർ. എനിക്ക് അറിയാം മുലപ്പാൽ ആണ് ഏറ്റവും ബെസ്റ്റ് ഫുഡ്‌ കുഞ്ഞുങ്ങൾക്ക് എന്ന്, മോസ്റ്റ്‌ nutritious . But what if your body produce very less or no breast milk?? ഒരു തുള്ളി പാലും ഇല്ലാത്ത ഒരു ഫസ്റ്റ് ടൈം അമ്മയുടെ മാനസികാവസ്ഥ ചിന്തിച്ചിട്ടുണ്ടോ, ഫോർമുല ഫീഡിങ് ഒരിക്കലും ഈസി അല്ല. ഒരുപാട് ടെൻഷൻ ഉണ്ട്, ഓരോപ്രാവശ്യവും bottle സ്റ്റെറിലൈസ് ചെയ്യണം, അണുബാധ വരാതെ ശ്രേധിക്കണം. ഏറ്റവും സേഫ് ആൻഡ് convenient ബ്രേസ്റ് ഫീഡിങ് ആണ്. മുലപ്പാൽ ഒട്ടും ഇല്ലാത്ത അവസ്ഥയിൽ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ബേബി ഫോർമുല യൂസ് ചെയ്യാവു. എന്ന് വെച്ച് ബേബി ഫോർമുല വിഷം ഒന്നും അല്ല. ഏറ്റവും ബെസ്റ്റ് ഫുഡ്‌, ബ്രേസ്റ് മിൽക്ക്, അത് ഉണ്ടെങ്കിൽ അത് മാത്രം മതി, ഫോർ തെ ഫസ്റ്റ് സിക്സ് മന്തസ്.
പോസ്റ്റ്‌ partum depression ഈസ്‌ കോമൺ, എല്ലാവരുടെയും സപ്പോർട്ട് ഉണ്ടേൽ അത് ഓവർ കം ചെയ്യാം.അത് worst ആയ അവസ്ഥയിൽ എത്താൻ ചാൻസ് ഉണ്ട്. പലപ്പോഴും ബന്ധുക്കളും നാട്ടുകാരും ആയ സ്ത്രീകൾ തന്നെയാണ് ആഫ്റ്റർ ഡെലിവറി, ഒരു സ്ത്രീയെ കൂടുതൽ ഭ്രാന്ത്‌ ആക്കുന്നത്. പാലില്ലേ, ഉറക്കമില്ലേ, ഇതെന്താ ഇങ്ങനെ, 3 മാസം കഴിഞ്ഞു ഫുഡ്‌ കൊടുത്തൂടെ, അങ്ങനെ അങ്ങനെ നൂറായിരം ചോദ്യങ്ങൾ ആണ്. ദയവു ചെയ്ത് അനാവശ്യമായി ഇത്തരം അവസ്ഥയിൽ ഒരു സ്ത്രീയെ യും ചോദ്യങ്ങൾ ചോദിച്ചു ടെൻഷൻ ആക്കരുത്. പ്രെഗ്നന്റ് ആയ അവസ്ഥ യിൽ അനുഭവിച്ച ശാരീരിക പ്രേശ്നങ്ങആളും ഡെലിവറി വേദനയും ഒക്കെ സഹിക്കാം, ആഫ്റ്റർ ഡെലിവറി മെന്റൽ trauma ഈസ്‌ terrible.
ഒരുപാട് നല്ല സുഹൃത്തുക്കൾ, എന്റെ ചില റിലേറ്റീവ്സ് എല്ലാവരും എന്നെ depression ളു നിന്നും കര കയറാൻ ഹെല്പ് ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ഒരു കുഞ്ഞു ഉണ്ടാവും എങ്കിൽ തീർച്ചയായും ഞാൻ ഇത്തരം ഒരു അവസ്ഥയിൽ എത്തി പെടാതെ ഇരിക്കാൻ ട്രൈ ചെയ്യും. കാരണം എനിക്ക് കുഞ്ഞിന്റെ കൂടെ ഉള്ള ഒരു ഹാപ്പി മോമെന്റും ഇനി മിസ്സ്‌ ചെയ്യാനാകില്ല.. നെവർ ഇവർ എഗൈൻ…..

https://www.facebook.com/jasima.p/posts/2252372204859420

shortlink

Related Articles

Post Your Comments

Related Articles


Back to top button