KeralaLatest News

റെയില്‍വേ സ്വാകാര്യവല്‍ക്കരണത്തിനെതിരെ ആഗസ്റ്റ് 14ന് രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനം

തിരുവനന്തപുരം: റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരെ രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആഗസ്ത് 14നാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. പൊതുമേഖല സ്വകാര്യവല്‍ക്കരിച്ച് രാജ്യത്തിന്റെ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തും. നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് ബദലൊരുക്കുന്ന കേരള സര്‍ക്കാരിനെ തകര്‍ക്കാന്‍ സംഘപരിവാറും യുഡിഎഫും നടത്തുന്ന കുപ്രചാരണങ്ങള്‍ തിരിച്ചറിയാനും കൗണ്‍സില്‍ തീരുമാനമായി.

സ്വകാര്യവല്‍ക്കരണഭാഗമായി റെയില്‍വേ കോച്ച് ഫാക്ടറികളും പ്രിന്റിങ് പ്രസുകളും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയാണ്. രണ്ടാംമോഡി സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ 42 പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും ഓഹരിവില്‍പ്പനയുമാണ് പ്രഖ്യാപിച്ചത്. ലാഭത്തിലുള്ളവയും ഈ പട്ടികയിലുണ്ട്. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, ഫാക്ട് തുടങ്ങിയവ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ് കൊച്ചി യൂണിറ്റിനെ ബിപിസിഎല്‍ ഏറ്റെടുക്കണം. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണം പൂര്‍ണമാക്കി പ്രതിസന്ധി പരിഹരിക്കണമെന്നും ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button