
ന്യൂഡൽഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടുമെന്ന് സൂചന. ജൂലായ് 31 ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന തീയതി. എന്നാൽ വിവിധ കാരണങ്ങളാല്‍ ഈ തിയതി നീട്ടിയേക്കും. ജീവനക്കാര്‍ക്ക് ഫോം 16 നല്‍കേണ്ട അവസാന തിയതി പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിയതാണ് അതിലൊരു കാരണം. ഇതുപ്രകാരം ജീവനക്കാര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ലഭിക്കുക 20 ദിവസം മാത്രമാണ്.
നേരം വൈകി ഫോം 16 നല്‍കിയതോടെ അതിലും ശമ്പള സര്‍ട്ടിഫിക്കറ്റിലുമുള്ള തിരുത്തലുകള്‍ വരുത്താന്‍ സമയം കുറവാണ്. കൂടാതെ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരും റിട്ടേണ്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടതുള്ളതുകൊണ്ട് സൈറ്റ് ഡൗണാകുമെന്ന ആശങ്കയും തീയതി നീട്ടാൻ ഒരു പ്രധാന കാരണമാണ്.
Post Your Comments