Latest NewsUAE

യുഎഇയില്‍ നിങ്ങള്‍ ബ്ലാക് മെയില്‍ ചെയ്യപ്പെടുന്നുണ്ടോ.. ഇത് ശ്രദ്ധിക്കുക

നിങ്ങള്‍ യുഎഇയിലാണോ..അവിടെ ആരെങ്കിലും നിങ്ങളെ ബ്ലാക് മെയില്‍ ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ വിവരമറിയിക്കണമെന്ന് പൊലീസ്. യുഎഇയുടെ സൈബര്‍ കുറ്റകൃത്യ നിയമപ്രകാരം ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികള്‍ ശിക്ഷാര്‍ഹമാണെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ആരെങ്കിലും കൊള്ളയടിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഷാര്‍ജ പോലീസ് വിശദീകരിക്കുന്നത്.

ഇരകളെ ദുരുപയോഗം ചെയ്യുകയാണ് ബ്ലാക്ക് മെയിലര്‍മാര്‍മാരുടൈ ഉദ്ദേശ്യമെന്നും അതിനാല്‍ ഒരിക്കലും അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അനുസരിക്കരുതെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. ബ്ലാക്ക് മെയിലര്‍മാര്‍ക്ക് പണം നല്‍കുന്നതിനെതിരെയും പോലീസ് ഇരകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പല കേസുകളിലും ഇരകളുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും പൊലീസ് ്ചൂണ്ടിക്കാട്ടുന്നു

ഒരു വ്യക്തിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെങ്കില്‍, അവന്‍ / അവള്‍ tech_crimes@shjpolice.gov.ae എന്ന മെയിലിലോ അല്ലെങ്കില്‍ 065943228 എന്ന നമ്പരിലെ റിപ്പോര്‍ട്ട് ചെയ്താണ് പൊലീസിനെ അറിയിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button