വെള്ളമുണ്ട കൊലപാതക കേസിലെ പ്രതി കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി കലങ്ങോട്ടുമല്‍ വീട്ടില്‍ വിശ്വനാഥന്‍ ‘എനിക്ക് അഡ്വക്കേറ്റ് ആളൂരിനെ തന്നെ മതി ‘യെന്ന് കോടതിയില്‍. വിശ്വനാഥനോട് കോടതി അപേക്ഷ നല്‍കുവാന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിശ്വനാഥന്‍ ജയിലില്‍ നിന്ന് അഡ്വക്കേറ്റ് ആളൂരിന് കത്ത് അയച്ചിരുന്നു. ‘ആ കത്തില്‍ പറയുന്നു സാര്‍ ദയവ് ചെയ്ത് വരണം എനിക്ക് വേറെ ഒരു വക്കിലന്മാരെയും വിശ്വാസമില്ല ‘. സാര്‍ തന്നെ വന്ന് എന്റെ നിരപരാധിത്വം തെളിയിക്കണം വിശ്വനാഥന്‍ തെറ്റ് ചെയിതിട്ടില്ല എന്നും ആ കത്തില്‍ കാണിക്കുന്നു. ഈ കത്തിനെ തുടര്‍ന്ന് ആളൂരിന്റെ ജൂനിയര്‍ ജയിലില്‍ പോയി വിശ്വനാഥനെ കണ്ടിരുന്നു.
പൊലീസിന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഒരു കേസ് ആയിരുന്നു ഇത്. ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചു ജനങ്ങള്‍ പ്രക്ഷോഭത്തിന് ഒരുങ്ങവേ ആണ് അറസ്റ്റ്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച് നടത്തിയ അതീവ രഹസ്യ അന്വേഷണത്തില്‍ ആണ് പ്രതിയെ കുടുക്കിയത് എന്നും മോഷ്ടിച്ച സ്വര്‍ണാഭരങ്ങള്‍ പ്രതി കുറ്റ്യാടിടിയിലെ ഒരു ജ്വല്ലറിയില്‍ വില്പന നടത്തിയതും പൊലീസിന് തുമ്പായി എന്നും അവര്‍ പറയുന്നു. ഈ കേസില്‍ വിശ്വനാഥന് പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചിരുന്നു. പിന്നീട് സംശയത്തിന്റെ പേരില്‍ വീണ്ടും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയിതു.കൊല്ലപെട്ട ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച് നടത്തിയ അനോഷണത്തില്‍ ആണ് ഇയാള്‍ കുടുങ്ങിയത് വെള്ളമുണ്ട മക്കിയാട് പന്ത്രണ്ടാം മെയിലില്‍ വാഴയില്‍ വീട്ടില്‍ നവദമ്പതികള്‍ ആണ് വെട്ട് ഏറ്റു മരിച്ചത്.
കണ്ടത്തുവയല്‍ പന്ത്രണ്ടാംമയില്‍ വാഴയില്‍ പരേതനായ മൊയ്ദുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (23) ഭാര്യ ഫാത്തിമ (19) എന്നിവര്‍ ആണ് മരണ പെട്ടത്. രണ്ടു മൃതദേഹവും കട്ടിലില്‍ ആണ് കിടന്നത് പ്രതി പിന്‍ വാതില്‍ കുത്തി തുറന്ന് അകത്തു കയറി കൃത്യം ചെയിതു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൃത്യത്തിന് ശേഷം മുളകുപൊടി വിതറി. ഇരുവരെയും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടി കൊലപ്പെടുത്തി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലക്കും കഴുത്തിനും ആണ് വെട്ടേറ്റത്.ഫാത്തിമയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണആഭരണങ്ങളും, മൊബൈലും കാണാതായിരുന്നു. അതേസമയം ജില്ലാ കോടതി അടുത്ത മാസം 21ലേക്ക് കേസ് മാറ്റി.
Post Your Comments