ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടി നേതാവും ലോക്സഭാംഗവുമായ അസം ഖാനെതിരെ ബിജെപി സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്ന ആരോപണവുമായി ഖാന്റെ ഭാര്യ. ”ആന്റി ലാന്റ് മാഫിയ” പോര്‍ട്ടലില്‍ ഇടുകയും ഭൂമി പിടിച്ചെടുക്കലിനായി ഒരു ഡസനിലധികം എഫ്ഐആര്‍ രേഖപ്പെടുത്തുകയും ചെയ്യുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഭാര്യയും രാജ്യസഭാ അംഗവുമായ തസീന്‍ ഫാതമ പറഞ്ഞു.
‘ 2006 ല്‍ എന്റെ ഭര്‍ത്താവ് സ്ഥലം വാങ്ങി, ചെക്കുകളിലൂടെയാണ് പണമടച്ചത്.’ ഭൂമി വാങ്ങി 13 വര്‍ഷത്തിനുശേഷം എന്തുകൊണ്ടാണ് ഇക്കാര്യം പെട്ടെന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്? ‘അവര്‍ ചോദിച്ചു, ഇത് തീര്‍ച്ചയായും രാഷ്ട്രീയ പ്രേരിതമാണെന്നും ‘ഭരണകക്ഷി തന്റെ ഭര്‍ത്താവിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി ആദിത്യനാഥ് സര്‍ക്കാരും ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയും പോലീസ് സേനയും എംപിയെ വ്യാജകേസുകളില്‍ പ്രതിയാക്കുകയാണെന്നും ഫാത്മ ആരോപിച്ചു. ലോകസഭാ തെരരഞ്ഞെടുപ്പില്‍ ഖാനെ തോല്‍പ്പിക്കാന്‍ കഴിയാത്തതിന്റെ പ്രതികാരമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. 44 കേസുകളാണ് ഖാനെതിരെയുള്ളത്.
ഖാന് ഉള്‍പ്പെടെ 11 എംഎല്‍എമാര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വന്ന ഒഴിവുകള്‍ നികത്താന്‍ സെപ്റ്റംബറിലാണ് ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ ജയപ്രദയെ പരാജയപ്പെടുത്തി പാര്‍ലമെന്റിലെത്തിയ ഖാന് രാംപൂര്‍ നിയമസഭാ സാമാജിക സ്ഥാനം രാജി വച്ചിരുന്നു. ഇവിടെ ബിജെപി ജയപ്രദയെയും എസ് പി ഡിംപിള്‍ യാദവിനെയും സ്ഥാനാര്ത്ഥിയാക്കുമെന്നതിനാല് ശക്തമായ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്.
Post Your Comments