Latest NewsIndia

യൂ പിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വൻതുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

സോൻഭദ്ര: യു പിയിലെ സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെടിവെയ്പിൽ പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

യോഗി ആദിത്യനാഥ് വെടിവെയ്പ് നടന്ന സോൻഭദ്രയിലെ പ്രദേശം സന്ദർശിച്ച ശേഷമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. സംഭവം ഭൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്നും യോഗി കൂട്ടിച്ചേർത്തു.

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സോൻഭദ്രയിലേക്കുള്ള യാത്ര പൊലീസ് തടഞ്ഞതിനെ തുടർന്ന് നടത്തിയ പ്രതിഷേധം രാജ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സോൻഭദ്രയിലേക്കുള്ള യാത്ര തടഞ്ഞ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button