ന്യൂഡല്‍ഹി : കറന്റ് ബില്ല് 128 കോടിയെന്ന് കേട്ട് അമ്പരന്ന് ഉപഭോക്താവ്. യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനാണ് ഭീമമായ തുക ബില്ലായി ലഭിച്ചത്. വിച്ഛേദിച്ച വൈദ്യുതി ബന്ധംപുനഃസ്ഥാപിക്കാന്‍ 128 കോടി രൂപയുടെ കുടിശ്ശിക തുക അടയ്ക്കാനാണ് വൈദ്യുതി ബോർഡ് നിർദ്ദേശിച്ചത്.
128,45,95,444 രൂപയുടെ ബില്ലാണ് ഷമിമിന് ലഭിച്ചത്. ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ബില്ല് അടയ്ക്കാൻ പണമില്ലെന്ന് പറഞ്ഞുകൊണ്ട് ഷമീം പലതവണ ഇലക്ട്രിസിറ്റി ഓഫീസിൽ കയറിയിറങ്ങി.എന്നാൽ തുക മുഴുവൻ അടയ്ക്കാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമിം പറയുന്നു. ഇത്രയും കറന്റ് താൻ ഉപയോഗിച്ചിട്ടില്ല. ഈ ആയുസ് മുഴുവൻ എടുത്താലും ഈ തുക തന്നെക്കൊണ്ട് വീട്ടാൻ കഴിയില്ലെന്ന് ഷമീം പറഞ്ഞു.
Post Your Comments