കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ ഏഷ്യയിലെ ഏറ്റവും വലിയ വിസ സെന്റർ യു എ ഇ ആരംഭിക്കുന്നു. കറാച്ചിയിലെ ധനകാര്യ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനിടെ യു എ ഇ അംബാസഡർ അൽ സാബി ഇത് വ്യക്തമാക്കി. സെപ്റ്റംബറിൽ കറാച്ചിയിൽ വിസ സെന്റർ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യു എ ഇയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചും നിക്ഷേപകർക്ക് നൽകുന്ന സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം പാക്കിസ്ഥാൻ അധികൃതരെ അറിയിച്ചു. ഇസ്ലാമാബാദിലും കറാച്ചിയിലും യു എ ഇ വിസ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുന്നതിനെക്കുറിച്ചും അംബാസഡർ പരാമർശിച്ചു.
ടെലികമ്യൂണിക്കേഷൻ, കൃഷി, ജലം, വ്യോമയാനം , ബാങ്കിംഗ് സേവനങ്ങൾ, തുറമുഖ മാനേജ്മെന്റ്, എണ്ണ, വാതകം, പുനരുപയോഗ ഊർജ്ജം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ മേഖലകളിലെല്ലാം യു എ ഇ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. അംബാസിഡർ പറഞ്ഞു. കറാച്ചി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും കറാച്ചിയിലെ പ്രധാന സാമ്പത്തിക വിപണിയും അംബാസഡർ അൽ സാബി സന്ദർശിക്കുകയും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. യു എ ഇ ഡെപ്യൂട്ടി കോൺസൽ ജനറൽ ബഖീത് അൽ റോമൈതിയും അംബാസഡറോടൊപ്പം ഉണ്ടായിരുന്നു.
Post Your Comments