തിരുവനന്തപുരം: ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് പത്തു തരം മരുന്നുകള്‍ സംസ്ഥാനത്ത് നിരോധനം. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ മരുന്നുകളുടെ മരുന്നുകളുടെ വില്‍പ്പനയും വിതരണവുമാണു നിരോധിച്ചത്. ഇതു സംബന്ധിച്ചു ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരിച്ചയക്കണമെന്നും പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്സ് കണ്ട്രോള് ഓഫീസിലേക്ക് അറിയിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
നിരോധിച്ച മരുന്നുകളുടെ വിവരങ്ങൾ ചുവടെ
Clopidogrel Tablets IP 75mg (Clopmark 75), Paracetamol, Phenylephrine HCL, Caffeine and Diphenhydramine HCl Tablets (Cetarin), Acetaminophen with Tramadol HCl Tablets USP, Intrud P, Diltiazem Hydrochloride Sustained Release Tablets 90mg, Sakthi Vitta General Tonic Pills, Hingu Vachadi Gulika, Pushyanuga Choornam, Haridrakhandam, L-Cet Tablets, Diclofenac Sodium Tablets IP
Post Your Comments