മുംബൈ: ധോണിയുടെ വിരമിക്കൽ തീരുമാനവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബിസിസിഐ രംഗത്ത്. ക്രിക്കറ്റിൽ നിന്ന് എപ്പോൾ വിരമിക്കണമെന്ന് ധോണി സ്വയം തീരുമാനിക്കട്ടെയെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
ധോണി സ്വമേധയാ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് പിന്മാറിയതാണെന്നും അദ്ദേഹത്തിന് ചില അസൗകര്യങ്ങൾ ഉണ്ട് എന്ന് ടീം അധികൃതരെ അറിയിച്ചിരുന്നതായും സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദ് അറിയിച്ചു.
ട്വന്റി-20 ലോകകപ്പ് വരെ ടീമിനേക്കുറിച്ച് ബിസിസിഐയ്ക്ക് ചില പദ്ധതികൾ ഉണ്ട്. അതനുസരിച്ചായിരിക്കും ഇനി മുന്നോട്ട് പോവുക- അദ്ദേഹം പറഞ്ഞു. അമ്പാട്ടി റായിഡുവിനെ ലോകകപ്പ് ടീമിൽ നിന്നും ഏകദിന ടീമിൽ നിന്നും മാറ്റി നിർത്തിയതിനെയും ചെയർമാൻ ന്യായീകരിച്ചു. എന്നാൽ, ചില നല്ല കോമ്പിനേഷകുൾ ടീമിൽ വന്നതിനാലാണ് റായിഡുവിനെ പിന്നീട് അത്രപെട്ടന്ന് ടീമിൽ ഉൾക്കൊള്ളിക്കാൻ സാധിക്കാതിരുന്നത്. പക്ഷേ, ടീം മാനേജ്മെന്റോ ബിസിസിഐയോ റായിഡുവിനോട് പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും എം.എസ്.കെ. പ്രസാദ് ചൂണ്ടിക്കാട്ടി. ഋഷഭ് പന്തിന് പരമാവധി അവസരങ്ങൾ നൽകാനാണ് ബിസിസിഐയുടെ തീരുമാനം.
Post Your Comments