മുംബൈ: ഇന്ന് ലോകമെമ്പാടും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഫെയ്സ് ആപ്പ്. എന്നാൽ ഫെയ്‌സ് ആപ്പിനോട് സാദൃശ്യമുളള വ്യാജ ആപ്പ് എത്തിയതായി സൈബര്‍ സുരക്ഷാ ഗവേഷകർ പറയുന്നു.
ഈ വ്യാജ ആപ്പിനെതിരെ ജാഗരൂഗമായിരിക്കണമെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്‌പെര്‍സ്‌കിയിലെ ഗവേഷകന്‍ ഇഗോര്‍ ഗോളോവിന്‍ സൂചന നൽകി. ഇത് ഉപയോക്താക്കളുടെ മുഖത്തിന്റെ ചിത്രവും ഫോണ്‍വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ഫെയ്‌സ് ആപ്പ് ഉപയോഗിച്ച് രൂപപ്പെടുത്തിയെടുക്കുന്ന പ്രായം കൂടിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന തിരക്കിലാണ് ഇന്ന് ലോകം. നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഒരാളുടെ ചിത്രം പ്രായം കൂടിയാലും കുറഞ്ഞാലും എങ്ങനെയിരിക്കും എന്ന് കാട്ടിത്തരുന്നത് അടക്കമുളള കൗതുകങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് ഫെയ്‌സ് ആപ്പ്.
Post Your Comments