അധികം സമയമൊന്നും വേണ്ട ചില ആളുകളും ചില സ്ഥലങ്ങളുമ്ലെലാം പ്രശസ്തമാകാന്‍. അത്തരത്തില്‍ ഒരൊറ്റ ട്വീറ്റ് കൊണ്ട് പ്രശസ്തമായിരിക്കുകയാണ് പണ്ഡര്‍പൂര്‍ എന്ന സ്ഥലം. ഐതിഹ്യങ്ങള്‍ നിറഞ്ഞ ആഷാഢി ഏകാദശിയുടെ പേരില്‍ അറിയപ്പെടുന്ന സ്ഥലത്തെ കുറിച്ച് പ്രധാനമന്ത്രി തന്റെ ട്വീറ്റില്‍ പങ്കുവെച്ചു. ട്വീറ്റ് വൈറലായതോടെ സ്ഥലം തേടിപ്പിടിച്ച് കാഴ്ചക്കാരുമെത്താന്‍ തുടങ്ങി. വൈഷ്ണവരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ പണ്ഡര്‍പൂരിനെ ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു.
വിഠോബാക്ഷേത്രത്തിന്റെയും ഭീമാ നദിയുടെയും സാന്നിധ്യം ഈ നാടിനെ പ്രശസ്തമാക്കുന്നു. മഹാരാഷ്ട്രയുടെ വൈവിധ്യങ്ങളില്‍ ഏറെ പ്രാധാന്യം നിഞ്ഞ ഇടമാണ് പണ്ഡാര്‍പൂര്‍. ഭീമാ നദിയുടെ തീരത്ത്, ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ടും പുരാണ കഥകളുമായുള്ള ബന്ധം കൊണ്ടും വിശ്വാസികളുടെ പ്രിയ കേന്ദ്രമാണിത്. മഹാരാഷ്ട്രയിലെ സോളാപ്പൂരിലാണ് പണ്ഡാര്‍പൂര്‍ സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ ഒന്നാണ് സോളാപൂര്‍. സോളാപൂരിലെ മഴക്കാലം മനോഹരമാണ്.
മഴയത്ത് യാത്രചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് മഴക്കാലത്ത് സോളാപൂരിലേയ്ക്ക് വരാം. എട്ട് പ്രവേശനകവാടങ്ങളുള്ള ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ വിഠോബാ ഭഗവാനാണ്. വിഷ്ണുവിന്റെ മറ്റൊരു രൂപമാണിതെന്നാണ് കരുതുന്നത്. എന്നാല്‍ ഇവിടെ തന്നെ അത് ശിവന്റെ അവതാരമാണെന്നും അല്ല, ബുദ്ധനാണെന്നും അഭിപ്രായങ്ങളുണ്ട്. വിഠോഭ ക്ഷേത്രത്തിന്റെ പേരിലാണ് പണ്ഡാര്‍പൂര്‍ അറിയപ്പെടുന്നത്.
ആഷാഡി ഏകാദശി എന്നീ ഉത്സവസമയങ്ങളില്‍ നാല് മുതല്‍ അഞ്ച് ലക്ഷത്തോളം ഭക്തരാണ് ഇവിടെയെത്താറുള്ളത്. അന്നേ ദിവസം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇവിടം ലോക റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ഇത്രയേറെ പ്രത്യേകതകളുണ്ടെങ്കിലും പലര്‍ക്കും സ്ഥലത്തെകുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ല. എന്നാല്‍ ട്വീറ്റ് വൈറലായതോടെ നിരവധികാഴ്ചക്കാരാണ് ഇവിടം തേടിയെത്തുന്നത്.
The beautiful town of Pandharpur in Maharashtra has a special link with Ashadhi Ekadashi.
Know more in this video. pic.twitter.com/L0qqFvCdFs
— Narendra Modi (@narendramodi) July 12, 2019
Post Your Comments